ക്ലോസറ്റ് അടഞ്ഞ നിലയില്‍, പിന്നാലെ നടത്തിയ പരിശോധനയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

ക്ലോസറ്റ് അടഞ്ഞ നിലയില്‍, പിന്നാലെ നടത്തിയ പരിശോധനയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

തച്ചനാട്ടുകര: കരിങ്കല്ലത്താണിയിലെ സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയില്‍ ഡോ.അബ്ദുല്‍ റഹ്മാന്‍, ഭാര്യ ഡോ. ഹസീന റഹ്മാന്‍ എന്നിവര്‍ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയുടെ ക്ലോസറ്റിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്.

ഇന്നലെ രാവിലെ വീട്ടുജോലിക്കാരി ക്ലോസറ്റ് അടഞ്ഞ നിലയിലാണെന്നു ഡോക്ടറെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡോക്ടര്‍, അടുത്ത വീട്ടില്‍ ജോലിയെടുത്തിരുന്ന പ്ലംബര്‍മാരെ വിളിച്ചു വരുത്തി. ഇവര്‍ വന്നു പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റില്‍ കണ്ടത്. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് എസ്‌ഐ എം. രാജഗോപാലന്റെ നേതൃത്വത്തില്‍ നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഷെ!ാര്‍ണൂര്‍ ഡിവൈഎസ്പി മുരളിധരനും സ്ഥലം പരിശോധിച്ചു.

തുടര്‍ന്ന് മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഒരു ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. പെ!ാക്കിള്‍ക്കെ!ാടി നീക്കം ചെയ്യാത്തതും മറുപിള്ളയുടെ സാന്നിധ്യവും പരിഗണിക്കുമ്പോള്‍ ശുചിമുറിയില്‍ തന്നെ പ്രസവം നടന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പെ!ാലീസ്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത അരിയൂരിലെ കവുങ്ങിന്‍ തോട്ടത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ കരച്ചില്‍ കേട്ടതിനെത്തുടര്‍ന്ന് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments