അധ്യാപികയും ചിത്രകാരിയുമായ ദുര്‍ഗ മാലതിയ്‌ക്കെതിരെയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ യൊതൊരു ദാക്ഷിണ്യവും കൂടാതെ കടന്നാക്രമിക്കുന്നത്. ലിംഗം കൊണ്ടു ചിന്തിക്കുന്നവര്‍, ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍, ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍, അവരുടേതും കൂടിയാണു ഭാരതം, ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും ഭാരതം എന്ന അടിക്കുറിപ്പോടെയാണ് ദുര്‍ഗ താന്‍ വരച്ച പ്രതിഷേധ ചിത്രം പങ്കു വെച്ചത്.
ചിത്രം പിന്‍വലിച്ചില്ലെങ്കില്‍ ദുര്‍ഗ മാലതിയെ കൊലപ്പെടുത്തുമെന്നായിരുന്നു സംഘപരിവാര്‍ ഭീഷണി. താന്‍ ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് ദുര്‍ഗ വ്യക്തമാക്കിയതോടെയാണ് ശരീരം മോര്‍ഫ് ചെയ്ത് അശ്ലീല ചുവയോടെ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറായത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം ദുര്‍ഗ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.
ലിംഗത്തില്‍ കുട്ടിയെ കെട്ടിയിട്ട ചിത്രം.അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്. ഹിന്ദുമതത്തിന്റെ ചിഹ്നം ഉദ്ധരിച്ച ലിംഗമെന്നു പറഞ്ഞു എന്നെ ആക്രമിക്കുന്നവരാണു ശരിക്കും ഹിന്ദുമതത്തെ ആക്രമിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിലും ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെയാണു ഉദ്ദേശിക്കുന്നത്.ഒരു പിഞ്ചുകുഞ്ഞ് ദേവാലയത്തില്‍ വച്ച് ക്രൂരമായി പിച്ചിചീന്തപ്പെട്ടപ്പോള്‍, വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങള്‍ക്കിപ്പോള്‍ വ്രണപ്പെടുന്നത്. ദുര്‍ഗ ചോദിക്കുന്നു.
തന്റെ ഫെയ്‌സ്ബുക്ക് വാളിലോ തന്റെ പേരു വച്ചിരുക്കുന്ന ഏതെങ്കിലുമൊരാളുടെ വാളിലോ നോക്കിയാല്‍ അറിയാം അവര്‍ എത്ര മാത്രം ഒരു സ്ത്രീശരീരത്തെ വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്നു. ഒരു ക്യാമ്പയിന്‍ പോലെ തന്റെ, തന്റെ അമ്മയുടെ, തന്റെ സുഹൃതുക്കളുടെ, എന്തിനു… തന്റെ പേരു വാളില്‍ എഴുതുന്നവരെയൊക്കെ കെട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവും വധപീഡനഭീഷണികളും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഏതൊക്കെയോ ഭാഷകളില്‍… തെറി മാത്രമല്ലാ… തന്റെ ചിത്രങ്ങള്‍ വച്ചു പലഭാഷകളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. സംഘപരിവാറിനെതിരെ പ്രതികരിച്ചതുകൊണ്ട് മാത്രമാണു ഈ ആക്രമണത്തിനൊക്കെ ഇരയാകേണ്ടി വന്നത്.
ഇതു ഫാസിസം മാത്രമാണു. താന്‍ ഒരു മതത്തെയും അപമാനിച്ചിട്ടില്ല. മതത്തിന്റെ പേരും പറഞ്ഞു തന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികള്‍ക്കും നല്ല നമസ്‌കാരം. ദുര്‍ഗ വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍… ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…. ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍.. അവരുടേതും കൂടിയാണു ഭാരതം… ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും ഭാരതം ഈ ഒരു കുറിപ്പോടുകൂടിയാണു ഞാനീ ചിത്രം വരച്ചത്…. ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടമായി ആരാധനാലയത്തില്‍ വച്ച് പീഡിപ്പിക്കുകയും… കൊലപ്പെടുത്തുകയുംചെയ്തവരെയും അവരെ സപ്പോര്‍ട്ട് ചെയ്തവരെയും കുറിച്ചായിരുന്നു ആ ചിത്രം .
ലിംഗത്തില്‍ കുട്ടിയെ കെട്ടിയിട്ട ചിത്രം… അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്.. ഹിന്ദുമതത്തിന്റെ ചിഹ്നം ഉദ്ദരിച്ച ലിംഗമെന്നു പറഞ്ഞു എന്നെ ആക്രമിക്കുന്നവരാണു ശെരിക്കും ഹിന്ദുമതത്തെ ആക്രമിക്കുന്നത്…. രണ്ടാമത്തെ ചിത്രത്തിലും ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെയാണു ഉദ്ദേശിക്കുന്നത്…. ഒരു പിഞ്ചുകുഞ്ഞ് ദേവാലയത്തില്‍ വച്ച് ക്രൂരമായി പിച്ചിചീന്തപ്പെട്ടപ്പോള്‍… വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങള്‍ക്കിപ്പ്‌പോ വ്രണപ്പെടുന്നത്…
എന്റെ വാളിലും എന്റെ പേരു വച്ചിരുക്കുന്ന ഏതെങ്കിലുമൊരാളുടെ വാളിലോ നോക്കിയാല്‍ അറിയാം അവര്‍ എത്ര മാത്രം ഒരു സ്ത്രീശരീരത്തെ വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്നു….ഒരു കാമ്പയിന്‍ പോലെ എന്റെ എന്റെ അമ്മയുടെ എന്റെ സുഹൃതുക്കളുടെ…. എന്തിനു… എന്റെ പേരു വാളില്‍ എഴുതുന്നവരെയൊക്കെ കെട്ടാലറക്കുന്ന അസഭ്യവര്‍ഷവും വധപീഡനഭീഷണികളും ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു…
മലയാളി…. തമിഴ്… തെലുങ്ക്… കന്നഠ..ഹിന്ദി… ഏതൊക്കെയോ ഭാഷകളില്‍… തെറി മാത്രമല്ലാ… എന്റെ ചിത്രങ്ങള്‍ വച്ചു പലഭാഷകളില്‍ പോസ്റ്റുകള്‍ പ്രചരിപ്പ്പിക്കുന്നു…. സംഘപരിവാറിതെതിരെ പ്രതികരിച്ചതുകൊണ്ട് മാത്രമാണു ഞാനീ ആക്രമണത്തിനിരയാകേണ്ടിവന്നത്… ഇതു ഫാസിസം മാത്രമാണു….. ഞാന്‍ ഒരു മതത്തെയും അപമാനിച്ചില്ലാ…മതത്തിന്റെ പേരും പറഞ്ഞു എന്റെ ശരീരം ആഘോഷിക്കുന്ന എല്ലാ സംഘികള്‍ക്കും നല്ല നമസ്‌കാരം.
0 Comments