ജെ.എച്ച്.എസ്.എസ് ചിത്താരി പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 29ന്

ജെ.എച്ച്.എസ്.എസ് ചിത്താരി പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 29ന്

ചിത്താരി: ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 1995-2010 അധ്യയന വർഷങ്ങളിൽ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിച്ചിറങ്ങിയവരുടെ സംഗമം ഏപ്രിൽ 29 ന് സംഘടിപ്പിക്കും. 1995ൽ സ്ഥാപിതമായ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരെയെല്ലാം സംഗമ ദിവസം ഒത്തു ചേർക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. സ്കൂളിന്റെ തുടക്കം മുതലുളള അധ്യാപകരും, വിദ്യാർത്ഥികളും ഒത്തു ചേരുന്ന അനർഘ നിമിഷത്തിൽ വൈവിധ്യങ്ങളാർന്ന കല കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു. ചടങ്ങിൽ അധ്യാപകരെയും, സാമൂഹ്യ സംസ്കാരിക രംഗത്തുള്ളവരെയും ആദരിക്കും. സംഗമത്തിനു മുന്നോടിയായി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിൽ പ്രസംഗ മത്സരങ്ങളും, ക്വിസ് മത്സരങ്ങളും പുരോഗമിക്കുകയാണ്. വിജയികൾക്ക് സംഗമ ദിവസത്തിൽ ഉപഹാരങ്ങൾ നൽകും. കൂടെ പഠിച്ചിറങ്ങിയവരെ ഒരു പാടു വർഷങ്ങൾക്കു ശേഷം കാണാനുള്ള ആകാംക്ഷയിലാണ് എല്ലാ വിദ്യാർത്ഥികളും എന്നും, ഈ സംഗമം ഒരു തുടക്കം മാത്രം ആണെന്നും, വരും വർഷങ്ങളിൽ വിപുലമായി സംഗമം സംഘടിപ്പിക്കാനും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള പദ്ധതികൾ രൂപീകരിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments