നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നയാളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് പിടിച്ചിറക്കി നാട്ടുകാര്‍ ആക്രമിച്ചു

നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നയാളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് പിടിച്ചിറക്കി നാട്ടുകാര്‍ ആക്രമിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ ആക്രമിച്ച് ജനക്കൂട്ടം. മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍ പ്രതിക്ക് പരുക്കേറ്റിട്ടില്ലെന്ന് സുപ്രണ്ട് ഓഫ് പൊലീസ് പരിഹാര്‍ പറഞ്ഞു.

പ്രതി നവീന്‍ ഗാഡ്‌ജെയെ കോടതിയില്‍ കൊണ്ടുവരുന്നതറിഞ്ഞ് ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. പ്രതിയെ ജീപ്പില്‍നിന്നിറക്കിയതും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കോടതിയില്‍നിന്നും പുറത്തിറക്കിയപ്പോഴും ആക്രമണം ഉണ്ടായി. ചെരുപ്പുമായാണ് സ്ത്രീകള്‍ അടുത്തെത്തിയതെന്നും ആക്രമണത്തില്‍ പ്രതിക്ക് പരുക്ക് ഏറ്റിട്ടെന്നും ഓഫീസര്‍ പരിഹാര്‍ പറഞ്ഞു.

രാജ്‌വാദ ഫോര്‍ട്ടിന് പുറത്തെ തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ഇവര്‍ക്ക് സമീപത്തായി പ്രതി നവീനും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഇയാള്‍ കുഞ്ഞിനെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 4.45 ഓടെ ഇയാള്‍ കുഞ്ഞിനെയും തോളിലെടുത്ത് നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments