ഫുട്ബാൾ താരത്തിന്റെ മരണം: പള്ളിക്കരയിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചു

ഫുട്ബാൾ താരത്തിന്റെ മരണം: പള്ളിക്കരയിലെ ഇന്നത്തെ മത്സരം മാറ്റിവെച്ചു

പള്ളിക്കര: പട്ടാമ്പിയിൽ വെച്ച് ഇന്ന് പുലർച്ചെയുണ്ടായ കാറപകടത്തിൽ ഫുട്ബാൾ താരം സെൻട്രൽ ബാങ്ക് താരവും,  അഖിലേന്ത്യയിൽ സോക്കർ ഷൊർണൂരിന്  കളിക്കുന്ന അജ്മൽ പേങ്ങാട്ടിരി(25)യും ഉമ്മ സുഹ്‌റ (52), സുഹൃത്ത് പാലുര്‍ മൂളത്തിന്‍ വീട്ടില്‍ സുല്‍ത്താന്‍ (21) എന്നിവര്‍ മരണപ്പെട്ടു. രണ്ടുപേര്‍ ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്പ്രയില്‍ ലോഡിറക്കി ബംഗളൂരിലേക്ക് മടങ്ങുകയായിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം.

കൊച്ചിയിലെ ലുലുമാള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ലോറിക്കിടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

സെൻട്രൽ ബാങ്ക് താരവും, അഖിലേന്ത്യയിൽ സോക്കർ ഷൊർണൂരിന് കളിക്കുന്ന അജ്മൽ പേങ്ങാട്ടിരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് പള്ളിക്കരയിൽ ഇന്ന് നടക്കേണ്ട ഫുട്ബോൾ മൽസരം മാറ്റിവെച്ചാതായി സംഘാടകര്‍ അറിയിച്ചു.

Post a Comment

0 Comments