കുടുംബശ്രീ യോഗത്തിനിടെ യുവതിയെ ഭര്‍ത്താവ് തീവെച്ചുകൊന്നു; മലയാളി മനസാക്ഷിയെ ഞെട്ടിച്ച സംഭവം തൃശൂരില്‍

LATEST UPDATES

6/recent/ticker-posts

കുടുംബശ്രീ യോഗത്തിനിടെ യുവതിയെ ഭര്‍ത്താവ് തീവെച്ചുകൊന്നു; മലയാളി മനസാക്ഷിയെ ഞെട്ടിച്ച സംഭവം തൃശൂരില്‍

കുടുംബശ്രീ യോഗത്തിനിടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരണത്തിന് കീഴടങ്ങി. ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് മരിച്ചത്. തീവെച്ച ഭര്‍ത്താവ് വിരാജ് മരണത്തെ തുടര്‍ന്ന് ഒളില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയാണ് സംഭവം.

വിരാജ് യുവതിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കൊളുത്തിയിട്ടും നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും നോക്കി നില്‍ക്കുകയായിരുന്നു.യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ താമസിച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് യുവതി മരിച്ചത്.

പെട്രോള്‍ ഒഴിച്ചത് പഞ്ചായത്തഅംഗം ഉള്‍പ്പെടെ ഉള്ളവര്‍ സാക്ഷിയായ കുടുംബശ്രീ യോഗത്തിനിടെയാണ്. വായ്പ കുടിശകയെപറ്റി സംസാരിക്കാനാണ് യുവതിയെ കുടുബശ്രീ യോഗത്തിലേക്ക് വിളിച്ച് വരുത്തിയത്. വിരജ് യുവതിയുമായി ദീര്‍ഘകാലമായി അകന്നുകഴിയുകയായിരുന്നു. ഒളിവില്‍ പോയ ഭര്‍ത്താവിന് പൊലീസ് തിരയുകയാണ്.

Post a Comment

0 Comments