തിങ്കളാഴ്‌ച, ജൂൺ 18, 2018
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ (70) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ് പ്രസില്‍ ഇന്ന് രാവിലെ നാട്ടില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. 
തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ