തിങ്കളാഴ്‌ച, ജൂൺ 18, 2018
കാസര്‍കോട്: സഹോദരിക്കും കൂട്ടുകാര്‍ക്കുമൊപ്പം സ്‌കൂളിലെക്ക് നടന്ന് പോകുകയായിരുന്ന മുന്നാം ക്ലാസ് വിദ്യാര്‍ഥി ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിജയന് ജീവപര്യന്തം കഠിന തടവും അര ലക്ഷം രൂപ പിഴയും ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി(ഒന്ന്) വിധിച്ചു.
2015 ജുലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചന്തന്മുള്ളില്‍ നാടിനെ നടുക്കിയ അരും കൊല നടന്നത്. കല്യോട്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളി ലെ മുന്നാം തരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തി കൊണ്ട് ഫഹദിനെ വെട്ടി കൊന്നത്. വിജയ ന്റെ ആക്രമണത്തിനിടയില്‍ ഫഹദ് ഓടി രക്ഷ പ്പെടാന്‍ ശ്രമിച്ചുവെങ്കിലും കാലിന് സ്വാധീനകുറവുള്ള കുട്ടിയായതിനാല്‍ കുട്ടി വീഴുകയും നിലത്തു വീണ കുട്ടി യെ വിജയന്‍ വാക്കത്തി കൊണ്ട് തുരുതുരാ വെട്ടി പരി ക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയു ടെ നില വിളി കേട്ട് എത്തിയ നാട്ടുക്കാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദി നെ ഉടന്‍ ത ന്നെ ആസ്പത്രിയി ലേക്ക് കൊണ്ടു പോ യെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലയ്ക്ക് ശേഷം രക്ഷ പ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുക്കാര്‍ പിടികൂടി പൊലിസി ലേല്‍പ്പിച്ചു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് സി.ഐയായിരുന്ന യു പ്രേമന്‍ അ ന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസി ന്റെ ഫയലുകള്‍ വിചാരണയ്ക്കായി ജില്ലാ കോടതിയി ലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന വിജയന് കോടതി ഇതുവ രെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ കോടതി ജാമ്യം നി ഷേധിച്ചു. വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷിക ളെ സ്വാധീനിക്കാന്‍ ശ്രമിക്കു മെന്നും പ്രതി സമൂഹത്തിന് ഭീഷണിയാ ണെന്നും പൊലിസ് നല്‍കിയ റി പോര്‍ട്ടും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് തടസമാവുകയുണ്ടായി. നാല്‍പ തോളം സാക്ഷിക ളെയാണ് ഈ കേസില്‍ വിസ്തരിച്ചത്.
ഇന്ന് രാവിലെ കോടതിയില്‍ ഹാജരായ പ്രതി മാനസിക രോഗികയാണെന്ന് കോടതി യെ അറിയിച്ചിരുന്നു. എന്നാല്‍ പരാമവധി ശിക്ഷ നല്‍കണ മെന്ന് പ്രോസിക്യുഷനും ആവശ്യപ്പെട്ടിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ