വ്യാഴാഴ്‌ച, ജൂൺ 21, 2018
പാസ്പോർട്ട് പുതുക്കി നല്‍കാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ആരോപണം. യു പിയില്‍, ലഖ്നൗവിലെ രത്തന്‍ സ്‌ക്വയര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ് സംഭവം. തൻവി സേഥ്, അനസ് സിദ്ദിഖി എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

സംഭവത്തെക്കുറിച്ച്‌ തന്‍വി ട്വീറ്റിലൂടെ വിശദീകരിച്ചു. വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിനെ ടാഗ് ചെയ്താണ് തന്‍വി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഏറെ വിശ്വാസത്തോടെയാണ് ഞാനിതെഴുതുന്നത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷമായിട്ടും ഇത്തരത്തിലൊരു അപമാനം ഞങ്ങള്‍ നേരിട്ടിട്ടില്ല. കൗണ്ടര്‍ സി5-ല്‍ എത്തി രേഖകളെല്ലാം സമര്‍പ്പിച്ചപ്പോള്‍,  അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര എന്നോട് ആക്രോശിക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു മുസ്ലീമിനെ വിവാഹം ചെയ്‌തെങ്കില്‍ അയാളുടെ പേര് ഒപ്പം ചേര്‍ക്കണമെന്നും, അല്ലാതെ പഴയ പേര് കൊണ്ടു നടക്കുകയല്ല വേണ്ടതെന്നും അയാള്‍ പറഞ്ഞു.

അയാള്‍ തന്നെ അഡീഷണൽ പാസ്പോർട്ട് ഓഫീസിലേക്ക്  പറഞ്ഞയക്കുകയും, അവിടെച്ചെന്നപ്പോൾ മെയിൻ‌ ഓഫീസ് നിൽക്കുന്ന ഗോമതിനഗറിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടതായും തന്‍വി പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ