ശനിയാഴ്‌ച, ജൂൺ 16, 2018
കാഞ്ഞങ്ങാട്:  എസ്.കെ.എസ്.എസ്.എഫ് ബാവാ നഗര്‍ ശാഖ പ്രവര്‍ത്തകര്‍ ചെറിയ പെരുന്നാള്‍ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. തെരുവുകളില്‍ ഹോമിക്കപ്പെടുന്ന അനാഥജന്മങ്ങള്‍ക്ക് തണലേകുന്ന ചെറുക്കാപ്പാറ മരിയഭവന്‍, പാറപ്പള്ളി സ്‌നേഹാലയം, മലപ്പച്ചേരി ന്യു മലബാര്‍ പുനരധിവാസ കേന്ദ്രം തുടങ്ങിയ മൂന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കൊപ്പമാണ് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ ആഘോഷിച്ചത്. ബാവാ നഗറില്‍ വെള്ളക്കെട്ടില്‍ വീണു മരിച്ച നാലുവയസ്സുകാരി ഫാത്തിമ സൈനബ് മോളുടെ പേരില്‍ പ്രദേശത്തെ ഓരോ വീടുകളില്‍ നിന്നും ശേഖരിച്ച പെരുന്നാള്‍ ഭക്ഷണവും വസ്ത്രവും അന്തേവാസികള്‍ക്ക് നല്‍കി. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരായ ശരീഫ് മാസ്റ്റര്‍,റാഷിദ് തിഡില്‍, ഹുസൈനാര്‍, ഷഫീഖ് തൊട്ടി, ഫാസില്‍ എ, മുഫീദ്, തൗഫീഖ്, യൂനുസ്, ഷമീല്‍, കദീര്‍, സവാദ്, ഖമറു, അനസ്, മുബശിര്‍, മുനവ്വിര്‍, ഫാസില്‍ സിഎച്ച് എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ