തിങ്കളാഴ്‌ച, ജൂൺ 18, 2018
എട്ടിക്കുളത്ത് വീടിന്റെ അടുക്കളഭാഗം നിലംപൊത്തി അത്ഭുതകരമായി രക്ഷപെട്ടത് ഒരു കുടുംബത്തിലെ എട്ടുപേര്‍. എട്ടിക്കുളം പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള പള്ളിക്കര പവിത്രന്റെ വീടിന്റെ അടുക്കളയായിരുന്നു തകര്‍ന്നു വീണത്. സാധാരണ കുടുംബാഗങ്ങള്‍ എല്ലാം അടുക്കളയില്‍ ഇരുന്നു ഭക്ഷണം കഴിക്കുകയാണു പതിവ്.

എന്നാല്‍ ഇന്നലെ അമ്മയുടെ നിര്‍ദേശപ്രകാരം എല്ലാവരും ഒരുമിച്ച് അടുത്ത മുറിയില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. എല്ലാവരും കഴിക്കാനിരുന്നു ഭക്ഷണ സാധനങ്ങളും എടുത്തു വച്ച് ആഹാരം വിളമ്പുന്നതിനിടയില്‍ അടുക്കള തകര്‍ന്നു വീഴുകയായിരുന്നു. പവിത്രനും സഹോദരന്‍ നാരായണനും അവരുടെ ഭാര്യമാരും മക്കളും 82 വയസുള്ള അമ്മയും ഉള്‍പ്പെടുന്ന കുടുംബം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു അടുക്കളഭാഗം തകര്‍ന്നു വീണത്. വില്ലേജ് ഓഫീസര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ