ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തി നശിച്ചു
ചെര്‍ക്കള: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചശേഷം പൂര്‍ണമായും കത്തിനശിച്ചു. നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയിലെ ഹനീഫ് മൊട്ടയിലിന്റെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. പെരുന്നാളിന് വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വീട്ടിലെ വയറിങ്ങിനും കാര്യമായ കേടുപാട് സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് കരുതുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ