ബുധനാഴ്‌ച, ജൂൺ 20, 2018
കാഞ്ഞങ്ങാട്: മഴക്കാലത്ത്‌ തുണികള്‍ നന്നായി അലക്കുക വലിയൊരു ജോലിയാണ്‌. തുണികള്‍ നന്നായി അലക്കുകല്ലില്‍ ഉരച്ചു അലക്കിയില്ലെങ്കില്‍ ചിലര്‍ക്ക് തൃപ്തിയാവില്ല. ഇങ്ങനെയുള്ളവര്‍ക്ക് മഴക്കാലം ഒരു തടസ്സം തന്നെയാണ്, അങ്ങനെയുള്ളവര്‍ക്ക് കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക്സില്‍നിന്നും ഒരു സന്തോഷ വാര്‍ത്തയാണ് ഉള്ളത്, ഇനി നിങ്ങള്‍ മഴ നനഞ്ഞ് അലക്കേണ്ട... അലക്ക് കല്ല്‌ ഇനി വീട്ടിനകത്തും..., എവിടെയും എടുത്ത് മാറ്റി വെക്കാന്‍ പറ്റുന്ന അലക്ക് കല്ലുകള്‍ കൂളിക്കാട് സെറാമിക്സില്‍ വില്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഫ്ലാറ്റിൽ താമസിക്കുന്നവർക്കു അലക്കു കല്ല് ഉപയോഗിക്കാൻ കഴിയില്ലെന്നുള്ള പരാതിയും ഇതോടെ തീരും... കാഞ്ഞങ്ങാട് കൂളിക്കാട് സെറാമിക്സില്‍ വില്പനയ്ക്ക് എത്തിച്ചിരിക്കുന്ന പോർട്ടബിൾ അലക്കു കല്ല് ഇനി എവിടെയും ഉപയോഗിക്കാം.
കല്ലിൽ കൊളുത്തി വസ്ത്രം കീറുമെന്ന ഭയവും വേണ്ട. സ്റ്റാന്‍റിലും അല്ലാതെയും നമ്മുടെ സൗകര്യത്തിന് ഉറപ്പിക്കാനും മാറ്റി സ്ഥാപിക്കാനും കഴിയും. ഹോസ്റ്റലുകളിലും, ഫ്ലാറ്റുകളിലും, വീടിനകത്തെ ബാത്റൂമിലും എങ്ങനെ അലക്കു കല്ലു വെക്കുമെന്ന പ്രശ്നത്തിന് ഉത്തരമാണ് ഇത്തരം സ്‌റ്റോണുകൾ.
പ്രകൃതി ദത്തമാണെന്നതും ഉപയോഗിക്കാ൯ സൗകര്യ പ്രദമാണെന്നതും, മെയിന്റെനന്സ് വരില്ലെന്നതും ഇതിന്റെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു...
അധികം ഭാരമില്ലെന്നതും സ്വപ്നഭവനത്തിന് മുതൽകൂട്ടായി ആകർഷകമായ രീതിയിൽ ഷെയ്പ്പു ചെയ്തിട്ടുണ്ടെന്നതും ഇതിനെ കൂടുതൽ സ്വീകാര്യമാക്കുന്നു...
വലിയ കരിങ്കല്ലും കോൺക്രീറ്റ് സ്ലാബും സ്ഥാപിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളോ വലിയ ചിലവുകളോ സമയ നഷ്ടമോ ഇത് കൊണ്ട് ഉണ്ടാവില്ല. ഉന്നത ഗുണമേൻമയോടെ നിർമ്മിക്കുന്നതിനാൽ ഈടും ബലവും ഉറപ്പ് തരുന്നു. അതെ വസ്ത്രങ്ങൾ അലക്കാം, ഇനി നാച്ചുറൽ ആയി !!!


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ