എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ വായനാദിനം ആചരിച്ചു
കാഞ്ഞങ്ങാട്: എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ വായനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ചിത്താരി ജി.എല്‍.പി സ്കൂളിന് പുസ്തകങ്ങള്‍ നല്‍കി. എം.എസ്.എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് തെക്കെപുറം സ്കൂൾ ലീഡർ ഫാത്തിമക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി ഹാരിസ് ചിത്താരി, ശാഖ പ്രസിഡന്റ് ജാബിദ് സി.കെ, സ്കൂൾ ഹെഡ്മാസ്റ്റര്‍ പ്രഭാകരൻ, ജംഷീദ് ചിത്താരി, അൻസാരി, മഷൂർ തുങ്ങിയവർ സംസാരിച്ചു. സ്കൂൾ അദ്ധ്യാപകൻ മമ്മുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ