കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ഓണിയില്‍ പന്നിക്കു വെച്ച കെണിയില്‍ പുലി കുടുങ്ങി. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങിയിരിക്കുന്നത്കണ്ടത്. രാത്രിയിലാകം പുലി കുടിങ്ങിയത് എന്നാണ് കരുതുന്നത്. കുടുക്ക് പൊട്ടാന്‍ സാധ്യതയുളളതിനാല്‍ പൊലിസ് ആരെയും അടുത്തേക്ക് വിടുന്നില്ല. കണ്ണൂരില്‍ നിന്നും മയക്ക് വെടി വിദഗ്ധര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നാട്ടുകാരും പൊലിസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സ്ഥലത്ത് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പുലിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഭീതിയിലാണ് ജനം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ