കാഞ്ഞങ്ങാട് : ഏകജാലക പ്രകാരം പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കവിഞ്ഞ് അന്യായമായുള്ള ഫീസ് വാങ്ങുന്നാരോപിച്ച് തുടര്‍ന്ന് കാഞ്ഞങ്ങാട് യത്തീംഖാന കമ്മിറ്റി നടത്തുന്ന ഇഖ്ബാൽ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെതിരെ എം.എസ്.എഫ് സമരം.
സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനം കാഞ്ഞങ്ങാട് എം.എസ്.എഫ് മണ്ഡലം കമ്മിറ്റി തടഞ്ഞു. 650 രൂപ മാത്രം നല്‍കേണ്ട വിദ്യാര്‍ത്ഥികളോട് 2500 രൂപ അന്യായമായി സ്‌കൂള്‍ മാനേജ്‌മെന്റും പി. ടി. എ യും വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു എം.എസ്.എഫ് നടപടി. ഹൊസ്ദുര്‍ഗ് എസ്. ഐ യുടെ സാനിധ്യത്തില്‍ പ്രിന്‍്‌സിപ്പാളുമായി നടത്തിയ ചര്‍ച്ചയില്‍ അനധികൃതമായി ഫീസ് വാങ്ങിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് തിരിച്ചുനല്‍കി സര്‍ക്കാര്‍ നിശ്ചയിച്ച തുക മാത്രമേ ഈടാക്കുമെന്ന ഉറപ്പിന്മലാണ് എം. എസ്. എഫ് പ്രതിഷേധം അവസാനിപ്പിച്ചത്.
എം. എസ്. എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി, വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മല്‍, മുര്‍ഷിദ് ചിത്താരി, ഹാരിസ് ചിത്താരി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജാബിര്‍, മുബാഷ് തെക്കെപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ