ബുധനാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയിലെ രണ്ട് അലമാരകളും തകര്‍ത്ത് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. കമ്പിപ്പാര ഉപയോഗിച്ച് അടുക്കളവാതില്‍ തകര്‍ത്തതിനുശേഷം മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു.
ഹമീദിന്റെ മകള്‍ ഭര്‍തൃവീട്ടിലായിരുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. ലാപ്ടോപ്പ്, ബൈക്കിന്റെ താക്കോല്‍, ഇലക്ട്രിക്ക് ഗിത്താര്‍ എന്നിവ വീട്ടിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. കുമ്പള പോലീസ് അന്വേഷണം തുടങ്ങി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ