കാഞ്ഞങ്ങാട്: കള്ളാര്‍ ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുരുങ്ങിയ പുലിയെ കുടുക്കാനൊരുങ്ങി ഫോറസ്റ്റ് സംഘം. കാസര്‍കോട് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ കുടുക്കാനായി കള്ളാര്‍ ഓണിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഭീതി ജനകമായ അന്തരീക്ഷമാണ് കള്ളാറിലുള്ളത്. കള്ളാറിലെ ജനവാസ കേന്ദ്രമായ ഓണിയിലാണ് പുലി കുടുങ്ങിയിരിക്കുന്നത്. വനത്തോട് അടുത്തുള്ള സ്ഥലമാണെങ്കിലും പുലിയെ കുരുക്കിയില്ലെങ്കില്‍ അത് പ്രശ്‌നമാവും. ഫോറസ്റ്റിന്റെ മുന്നില്‍ മൂന്ന് കാര്യങ്ങളാണുള്ളത്. ഒന്ന്, പുലിയെ മയക്കു വെടി കൊണ്ട് മെരുക്കുക. മയക്കു വെടിക്കാനുള്ള ടീം നിലവില്‍ കണ്ണൂരും കാസര്‍കോടുമില്ല. വയനാട്ടില്‍ നിന്ന് വരണം. അവര്‍ പെട്ടന്ന് എത്തുമെന്നാണ് ഫോറസ്റ്റ് ഓഫിസര്‍ മീഡിയ പ്ലസ് ടീമിനോട് പറഞ്ഞത്. രണ്ടാമത്തെ വഴി വലയൊരുക്കി അതില്‍ കുരുക്കുക എന്നതാണ്. അതിനുള്ള ശ്രമമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടത്തുകയെന്നാണ് ഫോറസ്റ്റ് ഓഫിസര്‍ പറയുന്നത്. മുന്നാമാതായി പുലിയെ കാട്ടിലേക്ക് വിടുകയെന്നതാണ് അത് കള്ളാറില്‍ നടക്കുകയില്ല. നിബിഡ വനമല്ലാത്തതും ജനവാസ കേന്ദ്രവുമായതിനാല്‍ പുലിയെ ഈ സാഹചര്യത്തില്‍ വിടാന്‍ സാധിക്കുകയില്ലായെന്നാണ് ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും പുലി ബുധനാഴ്ച രാത്രി തന്നെ വലയില്‍ കുരുങ്ങിയതായിട്ടാണ് കരുതുന്നത്. അത് വലിയ അവശതയിലുമാണ്. ജില്ലയിലെ എല്ലാ സോണുകളില്‍ നിന്നുള്ള ഫോറസ്റ്റ് ഓഫിസര്‍മാരും മറ്റ് ഉദ്യോഗസ്ഥന്മാരും കള്ളാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ