'എയിംസ് ഫോർ കാസർകോട്' കാസർകോടിനൊരിടം ഒപ്പ് ശേഖരണം ആരംഭിച്ചു

'എയിംസ് ഫോർ കാസർകോട്' കാസർകോടിനൊരിടം ഒപ്പ് ശേഖരണം ആരംഭിച്ചു

കാസർകോട്: 'എയിംസ് ഫോർ കാസർകോട്' കാസർകോടിനൊരിടം ഒപ്പ് ശേഖരണം ആരംഭിച്ചു. കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് ഒപ്പ് ശേഖരണം ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ ജില്ലയുടെ ശോചനീയാവസ്ഥക്ക് പരിഹാരമായി കേന്ദ്രം സംസ്ഥാനത്തിനാനുവാദിച്ച എയിംസ് കാസർകോട് തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു അഞ്ചു മണ്ഡലങ്ങളിൽ നിന്നായി കാൽ ലക്ഷത്തോളം ഒപ്പാണ് 'കാസർകോടിനൊരിടം' ശേഖരിക്കുന്നത്. കൂടംകുളം സമര നായകൻ എസ്പി ഉദയകുമാർ, കേന്ദ്ര സർവ്വകലാശാല പ്രൊഫസർമാരായ എംഎസ് ജോൺ, എം ആർ ബിജു, പെരിയ പോളിടെക്നിക് പ്രിൻസിപ്പാൾ സോളമൻ പി വൈ, പ്രൊ. അംബികാസുതൻ മാങ്ങാട്, പ്രൊ.എംഎ റഹ്മാൻ, ചെങ്കള പഞ്ചായത് പ്രസിഡന്റ് ഷാഹിനാ സലീം,   അധ്യാപകനും നാടകാക്രിത്തുമായ പത്മനാഭൻ ബ്ലാത്തൂർ, ചിത്രക്കാരൻ രാജേന്ദ്രൻ പുല്ലൂർ എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ ആദ്യ ദിനത്തിൽ ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു മത സാമൂഹിക സാംസ്കാരിക സംഘടനകൾ, കോളേജുകൾ, ക്ലബുകൾ വഴി ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് സമർപ്പിക്കാനാണ് 'കാസർകോടിനൊരിടം' തീരുമാനം.

Post a Comment

0 Comments