
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ബെസ്റ്റ് പി.ടി.എ.അവാർഡിൽ ഹോസ്ദുര്‍ഗ് സബ്ജില്ലയില്‍ ഒന്നാം സ്ഥാനവും കാസറഗോഡ് ജില്ലയില്‍ രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂളിന് . സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതിയുടെയും മാനേജ്മെന്റിന്റെയും വികസന സമിതിയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷം നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഉപഡയരക്ടരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ടീം വിലയിരുത്തിയാണ് വിദ്യാലയത്തെ തെരെഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 405 കുട്ടികളിൽ നിന്ന് 848 ലേക്ക് ഉയർന്നതാണ് വിദ്യാലയം നേടിയ മികച്ച നേട്ടം. പന്ത്രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ്.സ്കോളർഷിപ്പ്, മേളകളിലെ മികവ്, ജില്ലയില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച അസംബ്ലിഹാള്‍ , മാതൃകാപരമായ ക്ലാസ് ലൈബ്രറി, ജൈവവൈവിധ്യ പാര്‍ക്ക് എന്നിവയിലൂടെ ജില്ലയിലെ മികച്ച വിദ്യാലയമായി ഇതിനകം തന്നെ സ്കൂൾ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.സ്കൂള്‍ മാനേജര്‍ കെ മൊയ്തീന്‍ കുഞ്ഞി ഹാജി, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പികെ അബ്ദുല്ലക്കുഞ്ഞി, സെക്രട്ടറി കെ ഇബ്രാഹിം, ട്രഷറര്‍ സികെ അഷ്റഫ്,മുന്‍ മാനേജ്മെന്റ് പ്രസിഡന്റ് എം ഇബ്രാഹിം , പിടിഎ പ്രസിഡന്റ് കെ അബ്ദുല്ലക്കുഞ്ഞി, ഹെഡ് മാസ്റ്റര്‍ പി രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹത നേടിയത്. സ്കൂൾ വികസന സമിതി ചെയർമാൻ കൂടിയായ സിഎച്ച് അഹമ്മദ് കുഞ്ഞി ഹാജി പ്രസിഡന്റായ സ്വദഖ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ച് ലക്ഷം രൂപ ചെലവിൽ വിദ്യാലയത്തിന് വേണ്ടി പണിത അസംബ്ലി ഹാള്‍, ഒന്നര ലക്ഷം രൂപ ചെലവിൽ പി.ടി.എ. ഇരുപത് ക്ലാസ് മുറിയിലും നിർമിച്ച ക്ലാസ് റൂം ലൈബ്രറി എന്നിവയും എടുത്തുപറയത്തക്ക നേട്ടമാണ്.
0 Comments