മൂട്ട ശല്യം; എയര്‍ ഇന്ത്യ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു

മൂട്ട ശല്യം; എയര്‍ ഇന്ത്യ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു


ദില്ലി: മൂട്ട ശല്യത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ടിയിരുന്ന ബി-777 എന്ന വിമാനമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വിമാനം ശുചീകരണത്തിനായി മാറ്റിയിരിക്കുകയാണ്.

അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത കുടുംബമാണ് വിമാനത്തില്‍ മൂട്ട ശല്യം അനുഭവപ്പെട്ടതായി പരാതി നല്‍കിയത്. മകളുടെ കയ്യില്‍ എന്തോ കടിച്ചതിന്റെ പാട് കണ്ട് പരിശോധിച്ചപ്പോഴാണ് മൂട്ടകളെ കണ്ടത്. ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. പിന്നീട് തങ്ങളെ ഇക്കണോമി ക്ലാസിലേക്ക് മാറ്റുകയായിരുന്നവെന്നും പെണ്‍കുട്ടിയുടെ പിതാവ് കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു.

എന്നാല്‍ ഇക്കണോമി ക്ലാസിലെ യാത്ര അതിലും കഷ്ടമായിരുന്നു. സീറ്റുകള്‍ കീറിയ നിലയിലായിരുന്നു. ടിവി ഓഫാക്കാന്‍ സാധിച്ചില്ല. പിന്നീട് ടിവി സ്‌ക്രീന്‍ തുണി കൊണ്ട് മൂടുകയാണ് ചെയ്തത് എന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

Post a Comment

0 Comments