കാസറഗോഡ്: മംഗലാപുരം - കാസറഗോഡ് ദേശീയ പാതയിൽ രൂപപ്പെട്ട വലിയ കുഴികൾ മൂലം അപകട മരണങ്ങൾ തുടർക്കഥയാകുന്നു. അധികാരികളുടെ അനാസ്ഥ മൂലം അപകട മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നാഷണൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഹൈവേ ഉപരോധവും, പ്രതിഷേധ പ്രകടനവും നടത്തി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി അവസാനിച്ചു . പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് റോഡ് ഉപരോധിക്കുകയും , കുത്തിയിരിക്കുകയും ചെയ്തു ഹൈവേ റോഡ് സ്തംഭിപ്പിച്ചു . പത്തു ദിവസങ്ങൾക്കു മുമ്പാണ് ഐ.എൻ.എൽ മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവമഞ്ചവുമായി യുവാക്കൾ സമരം നടത്തിയതും , അന്ന് സ്ഥലം എം .എൽ .എ പത്തു ദിവസം കൊണ്ട് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി കൈക്കൊള്ളും എന്ന് വാക്ക് തന്നതുമാണ് . എന്നാൽ ഇന്ന് വരെ ഒരു നടപടിയും കൈകൊള്ളാതെ എം .എൽ .എ ജനങ്ങളെ വഞ്ചിച്ചിരിക്കുക ആണെന്നും ,മനോഹരമായ നാടകം കളിച്ചു പൊതു ജനത്തെ വിഡ്ഢികൾ ആക്കുക ആണെന്നും എൻ .വൈ .എൽ ജില്ല സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ് പറഞ്ഞു .
സംസ്ഥാന ട്രെഷറർ റഹീം ബെണ്ടിച്ചാൽ ഉദ്‌ഘാടനം ചെയ്തു . ജില്ല പ്രസിഡന്റ് അഡ്വ : ഷെയ്ഖ് ഹനീഫ അധ്യക്ഷം വഹിച്ച ചടങ്ങിന് ഷാഫി സുഹ്‌രി സ്വാഗതവും , സിദ്ദിഖ് ചെങ്കള നന്ദിയും പറഞ്ഞു . യൂത്ത് ലീഗ് ജില്ല കോർഡിനേറ്റർ റിയാസ് അമലടുക്കം മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രെഷറർ ഹനീഫ് പി. എച്ച്, വൈസ് പ്രെസിഡന്റുമാരായ അൻവർ മാങ്ങാടൻ, റാഷിദ് ബേക്കൽ , വി .എൻ .പി . ഫൈസൽ , സെക്രട്ടറിമാരായ അബൂബക്കർ പൂച്ചക്കാട് , സിദ്ദിഖ് ചെങ്കള , നാസർ കൂളിയങ്കാൽ , ജില്ല സെക്രട്ടറിമാരായ അബൂബക്കർ പൂച്ചക്കാട് , സിദ്ദിഖ് പാലോത്, അഷറഫ് തുരുത്തി , ഐ .എൻ .എൽ നേതാക്കളായ മൊയ്‌ദീൻ കുഞ്ഞി കളനാട് , അസീസ് കടപ്പുറം , സി .എം .എ ജലീൽ , മുസ്തഫ തോരവളപ്പിൽ, ഷഫീക് കൊവ്വൽപ്പള്ളി , ഹനീഫ് കടപ്പുറം , ഗഫൂർ ബാവ , മുനീർ കണ്ടാളം , സിദ്ദിഖ് ചേരങ്കൈ , ഐ .എം .സി .സി നേതാക്കളായ മുസ്തു ഏരിയൽ, ഹനീഫ് തുരുത്തി , ശിഹാബ് തുരുത്തി , സാമൂഹ്യ പ്രവർത്തകനായ ബുർഹാൻ തളങ്കര തുടങ്ങിയവർ സംസാരിച്ചു .
0 Comments