കാഞ്ഞങ്ങാട്: മാണിക്കോത്ത് കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നടന്നു.പോളിംഗ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. കുട്ടി വോട്ടര്‍ മാരുടെ ഐഡി കാര്‍ഡും സ്ലിപ്പും നോക്കി പേര് വിളിക്കുകയും ശേഷം
കയ്യില്‍ മഷിപുരട്ടിയതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരാഴ്ച്ചക്കാലമായി സ്‌കൂളില്‍ നടന്ന തെരെഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ആയിഷത്ത് ഷിബില, ഫാത്തിമ കെ, ഫസ്‌ലി കെ. വി, മുബഷിര്‍ ഇ കെ, തംജീദ് അബൂബക്കര്‍, മുഹമ്മദ് മിദ്‌ലാജ് സി എം എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. സോഷ്യല്‍ ക്ലബ്ബിന്റെ കീഴില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫാരിസ, ഫിബ ഫബിന, സിയാദ്. എം. പി, ഷഹ്‌സാദ് റമീസ്, അമാന സൈനബ് തുടങ്ങിയ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.വെള്ളിയാഴ്ച്ച രാവിലെ മുതല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും ഉച്ചയോട് കൂടി ഫലപ്രഖ്യാപനവും ഉണ്ടാകും
0 Comments