ചോയ്യങ്കോട്: ജെ.സി.ഐ ചോയ്യങ്കോടിന്റെയും ട്രോമ കെയർ കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രോമ കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു . പ്രഥമ ശുശ്രൂഷ, റോഡ് സേഫ്റ്റി തുടങ്ങി വിവിധ സെഷനുകളിലായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. വിജയൻ, ഡോ.ഷിബി പി. വർഗ്ഗീസ് , എച്ച്.ആർ.ഡി ട്രൈനർ കെ. വിജയൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏ.വിധുബാല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ട്രോമ കെയർ കാസർഗോഡ് ജില്ലാ സെക്രട്ടറി വി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു . നീലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എം.വി.ശ്രീദാസൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശ്രീധരൻ , ജെ.സി.ഐ മേഖലാ കമ്മിറ്റിയംഗം ബിന്യു.പി.ജെ എന്നിവർ ആശംസകൾ നേർന്നു .ജെ.സി.ഐ ലോം പ്രസിഡൻറ് കെ.പി. ജാഫർ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ സിറാജ് ഉസ്മാൻ നന്ദിയും പറഞ്ഞു .
0 Comments