അതിഞ്ഞാൽ: ഹദിയ്യ അതിഞ്ഞാലിന്റെ ആഭിമുഖ്യത്തിൽ അതിഞ്ഞാൽ മഹല്ലിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമത്തിനായി പോകുന്നവർക്ക് യാത്രയപ്പ് നൽകി. ഹദിയ്യ ചെയർമാൻ എം.ബി.എം. അഷറഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ സി.എച്ച് സുലൈമാൻ ഹാജി സ്വാഗതം പറഞ്ഞു. അതിഞ്ഞാൽ ജമാഅത്ത് ഖത്തീബ് ഇസ്മയിൽ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഇബ്രാഹിം ഹാജി, തെരുവത്ത് മുസ്ല ഹാജി, ചേരക്കടത്ത് ഹമീദ്, പലാട്ട് ഹുസൈൻ ഹാജി, പി.എം.ഹസ്സൻ ഹാജി, സി. കുഞ്ഞബ്ദുല്ല ഹാജി, ടി.മുഹമ്മദ് അസ്ലം, അഹമ്മദ് കിർമാണി, പി.അബ്ദുൽ കരീം, എം.എം നാസ്സർ, പി. എം. ഷുക്കൂർ, പി.ഹസ്സൻ കുഞ്ഞി ഹാജി, കെ.കുഞ്ഞിമൊയ്തിൻ എന്നിവർ ആശംസകൾ നേർന്നു. സി.മുഹമ്മദ് കുഞ്ഞി യാത്രയപ്പിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.
0 Comments