ക്രസന്‍റ് ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിട സമുച്ചയം നവംബര്‍ ആദ്യം നാടിന് സമര്‍പ്പിക്കും

ക്രസന്‍റ് ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിട സമുച്ചയം നവംബര്‍ ആദ്യം നാടിന് സമര്‍പ്പിക്കും

കാഞ്ഞങ്ങാട്:  ഹൈടെക് സംവിധാനത്തോടെ അജാനൂര്‍ കടപ്പുറം ക്രസന്റ് ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ററി സ്‌കൂള്‍ ക്യാമ്പസില്‍ പണി പൂര്‍ത്തിയായി വരുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ മിനുക്ക് പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരത്തില്‍ നാടിന് സമര്‍പ്പിക്കും. 28 ക്ലാസ്സുമുറികളും കോണ്‍ഫറന്‍സ് ഹാളും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉള്‍പ്പെട്ട കെട്ടിട സമുച്ചയത്തില്‍ 200 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒഴുകുന്ന ജലാശയവും പ്രത്യേക നീന്തല്‍ കുളവും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള കെട്ടിട സമുച്ചയത്തിന് കിഴക്കു വശത്താണ് പുതിയ കെട്ടിടം പണിതത്. എല്‍.കെ.ജി മുതല്‍ 12 വരെ ക്ലാസ്സുകളിലായി 2000ത്തോളം വിദ്യാര്‍ത്ഥികളാണ് ക്രസന്റില്‍ ഇപ്പോള്‍ പഠനം നടത്തി വരുന്നത്. രണ്ടു കോടിയിലേറെ രൂപ ഇതിനകം പുതിയ കെട്ടിടത്തിനായി ചെലവഴിച്ചു.

ഉദ്ഘാടനത്തിന് സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റിന് പി.സദാശിവത്തെ ക്ഷണിക്കാന്‍ ക്രസന്‍റ് സ്‌കൂള്‍ നടത്തുന്ന സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക എജ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റി ഭരണസമിതി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ മന്ത്രിമാരെയും ജനനേതാക്കളെയും ചടങ്ങില്‍ പങ്കെടുപ്പിക്കും. ചെയര്‍മാന്‍ എം.ബി.എം.അഷറഫ് യോഗത്തില്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുള്ളക്കുഞ്ഞി സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സി.മുഹമ്മദ്കുഞ്ഞി റിപ്പോര്‍ട്ടും ട്രഷറര്‍ കെ.അബ്ദുള്‍ഖാദിര്‍ കണക്കും അവതരിപ്പിച്ചു.

മെട്രോ മുഹമ്മദ്ഹാജി, സി.യൂസഫ്ഹാജി, സി.കുഞ്ഞബ്ദുള്ളഹാജി പാലക്കി, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, ടി.മുഹമ്മദ് അസ്ലം, ഹംസ പാലക്കി, ബി.എം.മുഹമ്മദ്കുഞ്ഞി, പാറക്കാട് മുഹമ്മദ്ഹാജി, എ.പി.ഉമ്മര്‍, സുറൂര്‍ മൊയ്തുഹാജി, പി.എം.കുഞ്ഞബ്ദുള്ളഹാജി, സി.സുലൈമാന്‍, പി.പി.കുഞ്ഞബ്ദുള്ള, തെരുവത്ത് മൂസഹാജി, സി.എം.ഖാദര്‍ഹാജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.കുഞ്ഞിമൊയ്തീന്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments