കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം എം.സി.ബി.എം.എ .എല്‍ പി സ്‌കൂള്‍ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദുരിതമനുഭവിക്കുന്ന സഹപാഠികള്‍ക്ക് തണലായി മാറാന്‍ കുട്ടികള്‍ സ്വരൂപിച്ച അവശ്യ സാധനക്കിറ്റ് വിതരണം ആരംഭിച്ചു. വീടുകളില്‍ നിന്ന് അമ്മമാര്‍ നല്‍കുന്ന സാധനങ്ങളും കുട്ടികള്‍ക്ക് കിട്ടുന്ന ചെറിയ തുകകള്‍ കാരുണ്യപ്പെട്ടിയില്‍ സംഭരിച്ചാണ് ഈ ദൗത്യത്തിന് കുട്ടികള്‍ മുന്നിട്ടിറങ്ങിയത്. കാരുണ്യപ്പെട്ടിയുടെ ഉദ്ഘാടനം മാനേജര്‍ സി.കെ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്, സതിടീച്ചര്‍, കുഞ്ഞബ്ദുല്ല, ശോഭ, ഷീബ, രേശ്മ, സനേഷ്, ജ്യോതി, സജിത, മധു സംസാരിച്ചു
0 Comments