വ്യാഴാഴ്‌ച, ഓഗസ്റ്റ് 30, 2018
മട്ടന്നൂർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ലി​ബ്രേ​ഷ​ൻ പ​രി​ശോ​ധനയുടെ ഭാഗമായി ഡോ​ണി​യ​ർ വി​മാ​നം ഇറക്കി. വി​മാ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ൻ​സ്​​ട്രു​മെന്‍റ്​ ലാ​ൻ​ഡി​ങ്​ സി​സ്​​റ്റ​ത്തി​​​ന്‍റെ കൃ​ത്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ്​ വി​മാ​നം ഇറക്കിയത്. ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ന്തി​മാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യിരുന്നു​ പ​രി​ശോ​ധ​ന. 
നി​ല​വി​ൽ രാ​ജ്യ​ത്തി​ന​ക​ത്ത്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന മി​ക്ക ക​മ്പ​നി​ക​ൾ​ക്കും ക​ണ്ണൂ​രി​ൽ ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. എന്നാൽ, ഉ​ദ്​​ഘാ​ട​നം ന​ട​ന്നാ​ലും ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ 2019വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​ വ​രും. വി​ദേ​ശ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. അ​ടു​ത്ത ജ​നു​വ​രി​യോ​ടെ മാ​ത്ര​മേ ഇ​തി​ന്​ അ​നു​മ​തി ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നാ​ണ്​ കി​യാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 
ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ സ​ർ​വി​സു​ക​ളാ​ണ്​ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. വ​ൻ​കി​ട വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ സ​ർ​വി​സ്​ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ വ​ലി​യ ന​ഷ്​​ട​മാ​ണു​ണ്ടാ​ക്കു​ക. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ