വ്യാഴാഴ്‌ച, ഓഗസ്റ്റ് 30, 2018
കാസർകോട് : പ്രളയം തകർത്ത കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ‘വളയം തിരിച്ചു’ ജില്ലയിലെ സ്വകാര്യ ബസുകളും.‘പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും ഇന്ന്  സർവീസ് നടത്തും. ഇതിൽ നിന്നു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. അന്നേ ദിവസത്തെ വേതനം ഒഴിവാക്കി തൊഴിലാളികളും സാന്ത്വന യാത്രയിൽ പങ്കാളികളാകും. സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാന്ത്വന യാത്ര.

ടിക്കറ്റില്ല, പകരം ബക്കറ്റ്

ഇന്ധന വിലവർധനയും റോഡിന്റെ തകർച്ചയും സ്വകാര്യ ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമ്പോഴാണ് ഫെഡറേഷന്റെ കീഴിലുള്ള 450 ബസുകൾ നാളെ സർവീസ് നടത്തുന്നത്. പതിവു ടിക്കറ്റ് നൽകൽ സംവിധാനം ഉണ്ടാകില്ല. പകരം ജീവനക്കാർ‌ ബക്കറ്റ് നീട്ടും. ഇതിലേക്ക് യാത്രാ നിരക്കിനു പുറമേ അധികമായി എത്ര വേണമെങ്കിലും യാത്രക്കാർക്കു നൽകാം. പണം നൽകാതെ ‘കാരുണ്യ യാത്ര’ നടത്തുന്നവരെ പിടികൂടാനാണ് ഫെയർ നിരക്ക് നിർബന്ധമാക്കുന്നത്. അന്നേ ദിവസം ജില്ലയിലെ 1200 ജീവനക്കാർ അവരുടെ വേതനം ഒഴിവാക്കി ഈ തുകയും കാരുണ്യനിധിയിലേക്ക് നൽകും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ