അതേസമയം, രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പ്രതികരിച്ചു
കെ.എം മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചെടുത്തതും രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് സുധീരന്‍ നേരത്തെ മുതല്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഉന്നതാധികാര യോഗത്തില്‍ നിന്നും സുധീരന്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. കെ.എം മാണിയുള്ള ഉന്നതാധികാര സമിതിയില്‍ താനില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപ്പോക്ക്.
പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടേയും നേതാക്കളുടെയും വികാരം മനസ്സിലാക്കാതെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് സുധീരന്‍ അടക്കം നിരവധി നേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെ.പി.സി.സി നേതാക്കള്‍ക്കെതിരെ പേരെടുത്തവരെ വിമര്‍ശനം ഉന്നയിക്കാനും സുധീരന്‍ മടിച്ചിരുന്നില്ല.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ