നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ റിഫാന സുലൈമാനെ ബേക്കൽഫോർട്ട് ലയൺസ് ക്ലബ്ബ് അനുമോദിച്ചു
കാഞ്ഞങ്ങാട്: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് കരസ്ഥമാക്കി അഖിലേന്ത്യാ ക്വോട്ടയിൽ മെഡിക്കൽ പ്രവേശനം നേടിയ അജാനൂരിലെ സാമൂഹ്യ പ്രവർത്തകൻ സി എച്ച് സുലൈമാന്റെ മകൾ റിഫാന സുലൈമാനെ ബേക്കൽഫോർട്ട് ലയൺസ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാട് ഉപഹാരം നൽകി ആദരിച്ചു. റിഫാനയുടെ നേട്ടം ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ മക്കൾക്ക് പ്രചോദനമാകുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പി.എം. അബ്ദുൽ നാസർ, അൻവർ ഹസ്സൻ, ഷൗക്കത്തലി, ഹാറൂൺ ചിത്താരി, കെ എസ് മുഹാജിർ തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ