ഞായറാഴ്‌ച, ഓഗസ്റ്റ് 05, 2018
ഭുവനേശ്വര്‍: അനാഥമായി കിടന്ന സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ച് ഒഡീഷയിലെ എം.എല്‍.എ. മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം നാട്ടുകാര്‍ സംസ്‌കരിക്കാതെ മൃതദേഹം അനാഥമാക്കപ്പെട്ടു കിടന്നപ്പോഴാണ് എം.എല്‍.എയും മകനും മുന്‍കൈയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാാണ് സംഭവം. മരിച്ച സ്ത്രീക്ക് ബന്ധുവായി ഭര്‍തൃസഹോദരന്‍ മാത്രമാണുള്ളത്. ഇയാള്‍ ആരോഗ്യപ്രശ്‌നങ്ങളുമായി കിടപ്പിലായതിനാല്‍ ഇദ്ദേഹത്തിന് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിയില്ല. ഇതോടെ മൃതദേഹം അനാഥമായി.

മരിച്ച സ്ത്രീയുടെ നാട്ടുകാരും മൃതദേഹം സംസ്‌കരിക്കുന്നതില്‍ നിന്നും പിന്മാറി. ബിജു ജനതാദള്‍ എം.എല്‍.എ രമേശ് പത്വയാണ് സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം സംസ്‌കരിക്കാനായി ശവകുഴിയെടുക്കാന്‍ ചിലരെ സഹായത്തിനു വിളിച്ചു.

മരണപ്പെട്ട സ്ത്രീ മൃതദേഹത്തില്‍ തൊട്ടാല്‍ സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്നതിനാലാണ് അന്ത്യസംസ്‌കാരങ്ങളില്‍ നിന്നും നാട്ടുകാര്‍ പിന്‍മാറിയതെന്ന് എം.എല്‍.എ പറഞ്ഞു. അതിനാല്‍ ഞാനും മകനും ബന്ധുവും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനിറങ്ങിയെന്ന് എം.എല്‍.എ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ