മരങ്ങള്‍ മുറിച്ച് മാറ്റി, തറക്കല്ലിട്ട് നാലു മാസങ്ങള്‍ക്ക് ശേഷം കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തി തുടങ്ങി
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തിക്ക് തടസമായി നിന്നിരുന്ന 118 മരങ്ങള്‍ മുറിച്ച് നീക്കി മേല്‍പാല പ്രവര്‍ത്തി തുടങ്ങി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ടതിന് ശേഷം നാലു മാസങ്ങള്‍ക്ക് ശേഷമാണ് മേല്‍പാല പ്രവര്‍ത്തി തുടങ്ങുന്നത്. കാഞ്ഞങ്ങാട് കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തി തുടങ്ങിയാല്‍ കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കടലോര പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം , ഹൊസ്ദുര്‍ഗ് കടപ്പുറം , കാഞ്ഞങ്ങാട് പഴയ കടപ്പുറം , പുതിയ കടപ്പുറം , മരക്കാപ്പ് കടപ്പുറം , ചിത്താരി കടപ്പുറം , മുട്ടുംതല , കൊത്തിക്കല്‍ , കൊളവയല്‍ തുടങ്ങിയ പ്രദേശത്തുകാര്‍ക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്നതിനുള്ള വിലങ്ങ് തടിയായിരുന്ന കോട്ടച്ചേരി റെയില്‍വേ ഗേറ്റ് ഇനി ഒഴിവാകും. കോട്ടച്ചേരിയില്‍ റെയില്‍വേ മേല്‍പാലം വേണമെന്നാവശ്യം 2012 ലാണ് തീര ദേശവാസികളും കാഞ്ഞങ്ങാട് നഗരവാസികളും ഉയര്‍ത്തി കൊണ്ട് വന്നത്.അതാണ് ഇന്ന് യാഥാര്‍ത്ഥ്യമാവുന്നത്. കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷന് നൂറോളം മീറ്റര്‍ വടക്ക് നിന്ന് തുടങ്ങി ആവിക്കര റോഡില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഏതാണ്ട് 11..99 കോടി രൂപ യോളം ചിലവില്‍ പാലം നിര്‍മിക്കുന്നത്. മേല്‍പാല പ്രവര്‍ത്തിക്കായി സ്ഥല മെ റ്റെടുക്കലിനായി 21.75 കോടി സര്‍ക്കാര്‍ പണം അനുവദിച്ചിരുന്നു. പടന്നക്കാടിനും ചിത്താരിക്കും ഇടയില്‍ തീര ദേശ നിവാസികള്‍ക്ക് കാഞ്ഞങ്ങാട് നഗരത്തിലെത്താനുള്ള ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവായിക്കിട്ടുമെന്നാണ് പ്രതീക്ഷ . മുമ്പ് തന്നെ റെയില്‍വേ മേല്‍പാലത്തിന് കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ എച്ച് ശിവദത്ത് ( ചെയര്‍മാന്‍ ) എ ഹമീദ് ഹാജി ( ജനറല്‍ കണ്‍വീനര്‍) ), സുറൂര്‍ മൊയതു ഹാജി (കണ്‍വീനര്‍ ) പുത്തുര്‍ മുഹമ്മദ് ഹാജി (ഖജാന്‍ജി )എന്നവരുടെ നേതൃത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനമാണ് കാഞ്ഞങ്ങാട് മേല്‍പാലം എന്ന സ്വപ്‌ന യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയത്. നിരവധി കേസുകളടക്കം സ്ഥല മെറ്റടുക്കല്‍ വൈകിപ്പിച്ചിരുന്നു. ഹൈക്കോടതിയിലടക്കം പോയ കേസുകള്‍ക്കൊടുവില്‍ അവസാനം മാന്യമായ രൂപത്തില്‍ ഭൂമി വിട്ട് കൊടുത്തവര്‍ക്ക് തുക നല്‍കുന്നതിലെക്കും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം ശ്ലാഖനിയമായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ