എയിംസ്, ബഹുജന റാലി വിജയിപ്പിക്കും; കാസർകോടിനൊരിടം
കാസർകോട്: എയിംസ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും അത് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് ജനകീയ സമര സമിതി 20 നു പ്രഖ്യാപിച്ച ബഹുജന റാലി വിജയിപ്പിക്കാൻ 'കാസർകോടിനൊരിടം' തീരുമാനിച്ചു. സംസ്ഥാനത്തു ഏറ്റവും പിന്നോക്കം നിൽക്കുന്ന ആരോഗ്യ മേഖലയാണ് ജില്ലയിലേത്. ഒരു മെഡിക്കൽ കോളേജോ അത്യാധുനിക ആരോഗ്യ സംവിധാനങ്ങളോ ജില്ലയിലില്ല. എൻഡോസൾഫാൻ മൂലവും മറ്റു ജനിതക രോഗങ്ങൾ മൂലവും ഏറെ ദുരിതം അനുഭവിക്കുന്ന കാസർകോട്ടെ ജനങ്ങൾക്ക് ഉപകരപ്രദമായിരിക്കും എയിംസ്. 20 നു കാസർകോട് നഗരത്തിൽ എയിംസ് ആവശ്യപെട്ടു നടത്തുന്ന ജനകീയ ബഹുജന റാലിയിൽ നാട്ടിലുള്ള പരമാവധി കാസർകോടിനൊരിടം പ്രവർത്തകരെ പങ്കടുപ്പിക്കും. ഡോ. ഷമീം മുഹമ്മദ്, ശിഹാബ് കെജെ മൊഗർ, കെപിഎസ് വിദ്യാനഗർ, അഹ്‌റാസ് അബൂബക്കർ, സഫ്‌വാൻ വിദ്യാനഗർ, വാസിൽ കോപ്പ, കെഎം ഇർഷാദ് സംസാരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ