കാസർകോട് സബ് ജില്ലാ സീനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് : ജി.എംവി.എച്ച്.എസ്.എസ് തളങ്കര ജേതാക്കൾ
വിദ്യാനഗർ: മുൻസിപ്പൽ സ്റ്റേഡയത്തിൽ വെച്ച് നടന്ന കാസർകോട് സബ്ജില്ലാ സീനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ജു.എംവി.എച്ച്.എസ്.എസ്. തളങ്കര ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ദകീറത് ഹയർ സെക്കൻഡറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്. ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങിയില്ല എന്നത് വിജയത്തിന് തിളക്കമേറ്റുന്നു. 12 വർഷത്തിനു ശേഷം തളങ്കരയിലെ മണ്ണിലേക്ക് വീണ്ടും കിരീടം എത്തിച്ചവരെ നാട്ടുകാരും സ്കൂൾ കമ്മിറ്റിയും പ്രത്യേകം അഭിനന്ദിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ