തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2018
കാഞങ്ങാട് : 'സ്വാതന്ത്ര്യം സംരക്ഷിക്കാം സമരം തുടരാം ' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാനത്തിനകത്തും പുറത്തുമായി  ഇരുന്നൂറു മേഖല  കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍  സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയറിന്റെ   ഭാഗമായുള്ള കാഞ്ഞങ്ങാട് മേഖല  ഫ്രീഡം സ്‌ക്വയര്‍ കാഞ്ഞങ്ങാട് മീനാപീസില്‍ നടക്കും.
രാവിലെ 9 മണിക്ക് മീനാപീസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ. ബി കുട്ടി ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഫ്രീഡം സ്‌ക്വയര്‍ പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ് മേഖല പ്രസിഡന്റ് സഈദ് അസ്അദി പുഞ്ചാവിയുടെ അദ്യക്ഷതയില്‍ എസ്. വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉത്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി നിയാസ് കുണിയ സ്വാഗതം പറയും. മീനാപീസ് ഖത്തീബ് ശാക്കിര്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിക്കും. അന്‍വറലി ഹുദവി പ്രമേയ പ്രഭാഷണം നടത്തും. ജില്ലാ ട്രെഷറര്‍ ശറഫുദ്ധീന്‍ കുണിയ പ്രതി ജ്ഞ ചെല്ലും.  എം. പി. ജാഫര്‍ (മുസ്ലിം ലീഗ് ),രാജ്‌മോഹന്‍ (സി. പി. എം ),ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്] എന്നിവര്‍ സൗഹൃദ പ്രതിനിധികളായി  പങ്കെടുക്കും.

എം. മൊയ്തു മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, കെ.യു. ദാവൂദ് ഹാജി ചിത്താരി, കരീം ഫൈസി മുക്കൂട്, പി. ഇസ്മായില്‍ മൗലവി, എ. കുഞ്ഞബ്ദുള്ള,കെ. ടി. അബ്ദുല്‍ റഹ്മാന്‍, ഉമര്‍ തൊട്ടിയില്‍, നാസര്‍ മാസ്റ്റര്‍, അഷ്‌റഫ് മിസ്ബാഹി, ഉസ്മാന്‍ സഈദി,ഹബീബ് ദാരിമി, റംഷീദ് കല്ലൂരാവി, റിസ്വാന്‍ മുട്ടുംതല, ഷഫീഖ് മീനാപ്പീസ്, ജംഷീര്‍ പാണത്തൂര്‍, യൂനുസ് വടകരമുക്ക്, സഫീര്‍ ആറങ്ങാടി, ആസിഫ് ബല്ലാകടപ്പുറം, ഷക്കീര്‍ വടകരമുക്ക്, മജീദ് കുണിയ, റിയാസ് കല്ലൂരാവി, അബൂബക്കര്‍ ഫൈസി, ശറഫുദ്ധീന്‍ കൊളവയല്‍, ശരീഫ് ബാവ നഗര്‍, ശാക്കിര്‍ ഞാണിക്കടവ്, സിദ്ധീഖ് ഞാണിക്കടവ് എന്നിവര്‍ സംബന്ധിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ