ഐ.എൻ.എൽ സൗത്ത് ചിത്താരി വർഗ്ഗീയ വിരുദ്ധ സദസ്സ് നാളെ
ചിത്താരി : കേരള രാഷ്ട്രീയത്തിലെ യുവ പ്രഭാഷകനും ഡി.വൈ.എഫ്.ഐ നേതാവുമായ സഹീദ് റൂമി ആഗസ്ത് 14നു സൗത്ത് ചിത്താരിയിൽ ഐ.എൻ.എൽ സംഘടിപ്പിക്കുന്ന വർഗ്ഗീയ വിരുദ്ധ സദസ്സിൽ പങ്കെടുക്കും. രാജ്യത്തു വർധിച്ചു വരുന്ന വർഗ്ഗീയതക്കും തീവ്രവാദത്തിനും എതിരെ ഐ .എൻ .എൽ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വർഗ്ഗീയ വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായാണ് ഐ .എൻ .എൽ സൗത്ത് ചിത്താരി ശാഖ വർഗ്ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിക്കുന്നത് . ഐ .എൻ .എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സദസ്സ് ഉദ്‌ഘാടനം ചെയ്യും . സഹീദ് റൂമി മുഖ്യ പ്രഭാഷണം നടത്തും . ഐ .എൻ .എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജിത് കുമാർ ആസാദ് വിഷയാവതരണം നടത്തും . ഐ .എൻ .എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അധ്യക്ഷം വഹിക്കുന്ന ചടങ്ങിന് കെ .സി .മുഹമ്മദ് കുഞ്ഞി സ്വാഗതവും , ശരീഫ് സി .എച്ച് നന്ദിയും പറയും . വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും , മാധ്യമ പ്രവർത്തകരും സദസ്സിൽ പങ്കെടുക്കും .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ