ജില്ലയിലെ ഒരുപറ്റം യുവാക്കള്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച കനിവോടെ കാസര്‍കോട് എന്ന കൂട്ടായ്മയിലൂടെ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് ആയിരക്കണക്കിന് സാധനങ്ങളാണ്. ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, കുടിവെള്ളം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ അടക്കം ആയിരക്കണക്കിന് സാധനങ്ങളാണ് ആളുകളില്‍ നിന്നും സ്വരൂപിച്ചെടുത്തത്. ശേഖരിച്ച സാധനങ്ങള്‍ കാഞ്ഞങ്ങാട് എത്തിച്ച് വെവ്വേറെ പായ്ക്കറ്റുകളിലാക്കി തുടര്‍ന്ന് രണ്ട് ടെമ്പോ വാനുകളില്‍ കയറ്റി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു.സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കാസര്‍കോട്ട് നിന്നുമുണ്ടായത്. കനിവോടെ കാസര്‍കോട്ട് എന്ന കൂട്ടായ്മ രൂപീകരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള മെസേജിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചതെന്ന് കോഓര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ഈ ദൗത്യം കാസര്‍കോട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. ദുരിതമേഖലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കണമെന്നുള്ള സന്ദേശം ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ വഴി ജില്ലയൊട്ടാകെ പടരുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങില്‍ യുവാക്കള്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് സാധനങ്ങള്‍ ശേഖരിച്ചു. ഒടയംചാലില്‍ നിന്നും പുറപ്പെട്ട വയനാടിനൊരു സാന്ത്വനം വാഹനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അനയ്‌മോന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മലയോരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ട് ടെമ്പോ വാഹനത്തിലായി സാധനങ്ങള്‍ സ്വരൂപിച്ച് ഉച്ചയോടെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ടു.
കാസര്‍കോട് ഡോ: ഷെമീം, ബൈജു, ഒടയംചാലില്‍ കെ.ജെ.സണ്ണി, സിസി ബെന്നി, റനീഷ് കണ്ണാടിപ്പാറ, കുമ്പളയില്‍ ഹമീദ് കാവില്‍, പെരിയയില്‍ അഹറസ്, കാഞ്ഞങ്ങാട് നബിന്‍, ജയേഷ്, നീലേശ്വരത്ത് സന്ദീപ്, ഹസീന, ചെറുവത്തൂരില്‍ ശ്രീനാഥ് ചീമേനി തൃക്കരിപ്പൂരില്‍ മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രതീഷ് അമ്പലത്തറ, സന്തോഷ് ഒടയംചാല്‍, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ