വ്യാഴാഴ്‌ച, ഓഗസ്റ്റ് 23, 2018
കണ്ണൂർ: കണ്ണൂരില്‍ ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേര്‍ പിടിയില്‍. കണ്ണൂര്‍ പെരളശ്ശേരിയിലാണ് മൂന്നു പേര്‍ പിടിയിലായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്കെന്ന് വ്യാജേനയാണ് ബക്കറ്റ് പിരിവ് നടത്തിയത്. റിഷബ്, അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. മോഷണം, കഞ്ചാവ് കേസ് പ്രതികളാണ് പിടിയിലായത്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ