വ്യാഴാഴ്‌ച, ഓഗസ്റ്റ് 23, 2018
കാഞ്ഞങ്ങാട്:പ്രളയബാധിത പ്രദേശമായ കൊടുങ്ങല്ലൂരില്‍ പോയി അവിടെ ചെളിക്കെട്ടി നിന്ന വീട് വൃത്തിയാക്കി നല്‍കിയ കൊളവയലിലെ ചെറുപ്പക്കാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ബ്രദേഴ്‌സ് കൊളവയല്‍ എന്ന ക്ലബ്ബ് ആണ് അവിടെ എത്തി ബലിപെരുന്നാള്‍ ദിനത്തില്‍ വീടുകളില്‍ കെട്ടികിടക്കുന്ന ചെളികള്‍ വൃത്തിയാക്കി വീടുകള്‍ താമസ യോഗ്യമാക്കിയിരിക്കുന്നത്. ചെറുപ്പാക്കാരുടെ ഈയൊരു വലിയ രൂപത്തിലുള്ള സാമൂഹികമായ പ്രതിബന്ധതയെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവനും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ