ശനിയാഴ്‌ച, ഓഗസ്റ്റ് 25, 2018
കാഞ്ഞങ്ങാട്: ദുരിത ബാധിതർക്ക് തണലേകാൻ പെരുന്നാളും ഓണവും ഉപേക്ഷിച്ച് ചിത്താരിയിലെ ഒരുകൂട്ടം യുവാക്കൾ എറണാകുളം ത്യശൂർ ജില്ലകളിൽ സേവന പ്രവർത്തനങ്ങളിലാണ്. പ്രകൃതി താണ്ഡവമാടിയ ദുരിത ഭൂമിയിൽ ആശ്വാസത്തിന്റെ തലോടലയുമായാണ് ചിത്താരിയിലെ യുണൈറ്റഡ് ക്ലബ്ബ്  പ്രവർത്തകർ എത്തിയത്. ചിത്താരിയിലെ കലാ കായിക ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ യുണൈറ്റഡ് ക്ലബ്ബും രിഫായി യൂത്ത് സെന്ററും സ്വരൂപിച്ച പണം ഉപയോഗിച്ചുകൊണ്ട് ദുരിത ബാധിതർക്ക് അവശ്യവസ്തുക്കൾ  വിതരണം ചെയ്തു.

ആരും എത്തിപ്പെടാതിരുന്ന ദുരിത ബാധിത പ്രദേശങ്ങളിൽ എത്തിയാണ് ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ , വസ്ത്രങ്ങൾ, പാത്രങ്ങൾ, പായ, ബെഡ്ഷീറ്റുകൾ, നാപ്കിൻ, സ്‌കൂൾ ബാഗുകൾ എന്നിവയടങ്ങിയ ഒരു ട്രക്ക് സാധനങ്ങളുമായി എത്തിയത്. ചളിയിൽ പൂണ്ടു നിൽക്കുന്ന വീടുകളും പ്രാർത്ഥനാ സ്ഥലങ്ങളും വൃത്തിയാക്കുന്ന തിരക്കിലാണ് ഇരുപതോളം പേരടങ്ങുന്ന സംഘം. അടിയന്തിര സേവനത്തിനായി മില്ലത്ത്  സാന്ത്വനത്തിന്റെ  ആംബുലൻസും ഈ സംഘത്തോടൊപ്പം ഉണ്ട്.


ത്വയ്യിബ് കൂളിക്കാട് , അബ്ദുൽ കലാം, നിസാർ എം, അൻവർ സി.എച്ച്, നൗഫൽ പാറമ്മൽ, ഖാലിദ് സി.എച്ച്, മജീദ്  ലണ്ടൻ, നൗഷാദ് പാറമ്മൽ, അഷ്‌കർ, സിറാജ് കൂളിക്കാട്, ഹസൈനാർ, സാബിത്ത്, ഫറാസ്, അബൂതാഹിർ, സിറാജ് സി.എച്ച്, അഫ്സൽ സി.കെ, റഫീസ് സി.കെ.,  യൂസുഫ് പാറമ്മൽ, ഫൈസൽ, യൂനുസ്, മൻസൂർ എന്നിവരടങ്ങുന്ന സംഘമാണ് ഈ മാതൃകാപരമായ പ്രവർത്തനകളിൽ കണ്ണികളായത്.





0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ