ഞായറാഴ്‌ച, ഓഗസ്റ്റ് 26, 2018
കാഞ്ഞങ്ങാട്:    കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടക് സ്വദേശിയും മുറിയനാവി ജോളി ക്ലബിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ നഫീസയുടെ മകന്‍ മുഹമ്മദ് ആഷിഖ് (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ നോര്‍ത്ത് കോട്ടച്ചേരി സംസ്ഥാന പാതയിലായിരുന്നു അപകടം.
ആഷിഖ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ