തിങ്കളാഴ്‌ച, ഓഗസ്റ്റ് 27, 2018
ദുബായ്: ചില ഭരണാധികാരികള്‍ ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റുന്നവരും കൂടുതല്‍ സാങ്കേതികതകള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവരുമാണ്. മനുഷ്യജീവിതം ദുഷ്‌കരമാക്കി ജനത്തെ പടിക്കല്‍ നിര്‍ത്തുന്നതിലാണ് അവരുടെ ആനന്ദം-യു എ ഇ വൈസ് പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിറ്റെ  ട്വീററാണിത്. കേരളത്തിലേക്ക് വിദേശ രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്രത്തിനെതിരെയാണ് അല്‍ മഖ്തൂമിന്റെ ട്വീറ്റ്.

‘ജീവിതം എന്നെ പഠിപ്പിച്ചത്’ എന്ന ഹാഷ്ടാഗോടെയായിരുന്നു ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ്. അധികാരികള്‍ രണ്ട് തരത്തിവുണ്ടെന്ന് ഇതില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ‘ആദ്യത്തെ വിഭാഗം നന്മയുടെ താക്കോലാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നവരാണ് ഈ വിഭാഗം. അവര്‍ ജനങ്ങളെ സേവിക്കുന്നതില്‍ സംതൃപ്തി കൊള്ളുന്നവരാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടാമതൊരു വിഭാഗമുണ്ട്. ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റുന്നവര്‍. കൂടുതല്‍ സാങ്കേതികതകള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവരാണ് അവര്‍. ആളുകള്‍ അവരുടെ വാതില്പടിക്കല്‍ യാചിച്ച് നില്‍ക്കണമെന്നതാണ് അവരുടെ ആഗ്രഹം. ഇത്തരക്കാരുണ്ടെങ്കില്‍ ഭരണകൂടങ്ങളും സര്‍ക്കാരുകളും വിജയിക്കില്ല’- മഖ്തൂം ട്വീറ്റ് ചെയ്തു.


പ്രളയക്കെടുതിയില്‍ കേരളത്തിന് 700 കോടി സഹായഹസ്തം നീട്ടിയ യുഎഇയോട്, കേരളത്തോടുള്ള പ്രത്യയശാസ്ത്ര വിയോജിപ്പ് മൂലം, ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച അവഗണന ലോകവ്യാപകമായി ചര്‍ച്ചയ്ക്ക് വന്നിരുന്നു.ഇൊ സാഹചര്യത്തില്‍ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂവിന്‍റെ പ്രതികരണത്തിന് അന്തര്‍ദേശീയ തലത്തില്‍ വന്‍ രാഷ്ട്രീയ പ്രധാന്യമാണുള്ളത്.


യുഎഇയുടെ ധനസഹായം സ്വീകരിക്കാന്‍ കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കേരളത്തെ സഹായിക്കാന്‍ വിദേശസഹായം ആവശ്വമില്ലെന്ന നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് യുഎഇ പ്രസിഡന്റിന്റെ ഇപ്പോഴത്തെ ട്വീറ്റ്. അതേസമയം, കഴിഞ്ഞ ദിവസം, സാമ്പത്തിക സഹായം നല്‍കാമെന്ന് യുഎഇ അറിയിച്ചിരുന്നെന്നും എന്നാല്‍ എത്ര തുകയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ലെന്നും 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ