കാഞ്ഞങ്ങാട്: എറണാകുളം ആലുവയിലെ ദുരന്ത മേഖലയിൽ സ്വന്തം ജീവൻ പോലും വകവെക്കാതെ ബലി പെരുന്നാള്‍ ആഘോഷം പോലും മാറ്റിവെച്ച് നിസ്തുലമായ സേവനം ചെയ്ത കാഞ്ഞങ്ങാട് ബാവാ നഗറിലെ കര്‍മ്മധീരരായ വിഖായ പ്രവര്‍ത്തകരെ എസ്കെഎസ്എസ്എഫ് ബാവാ നഗര്‍ ശാഖ കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലം എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘങ്ങളായി തിരിഞ്ഞ് നിരവധി വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കിയ ബാവാ നഗറിലെ പതിനൊന്ന് വിഖായ ടീമിനെയാണ് ആദരിച്ചത്. ചടങ്ങില്‍ ബാവാ നഗര്‍ ശാഖ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് പിപി ശരീഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ബാവാ നഗര്‍ മഹല്ല് പ്രസിഡന്റ് പികെ അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ബാവാ നഗര്‍ മഹല്ല് ഖത്തീബ് സത്താര്‍ ബാഖവി മംഗലാപുരം ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് കാസറഗോഡ് ജില്ല ട്രഷറര്‍ ശറഫുദ്ധീന്‍ കുണിയ ഉപഹാരസമര്‍പ്പണം നടത്തി. ജില്ല വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, ജില്ല സെക്രട്ടറിയേറ്റംഗം റഷീദ് ഫൈസി ആറങ്ങാടി, അല്‍ബിര്‍റ് ജില്ല കോര്‍ഡിനറ്റര്‍ മുഹമ്മദലി അസ്ഹരി, ബാവാ നഗര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ സദര്‍ മുഅല്ലിം മുനീര്‍ മൗലവി, എഎം അബൂബക്കര്‍ ഹാജി, സികെ അഷ്റഫ്, മസാഫി മുഹമ്മദ് കുഞ്ഞി, പി അബ്ദുറഹ്മാന്‍, മദനി മുഹമ്മദ് കുഞ്ഞി, സിഎച്ച് മുസ്തഫ അബൂബക്കര്‍, മദനിയ മൊയ്തു ഹാജി എന്നിവര്‍ സംസാരിച്ചു. ബാവാ നഗര്‍ വിഖായ വളണ്ടിയര്‍ ക്യാപ്റ്റന്‍ സുഹൈല്‍ സിഎച്ച് മറുപടി പ്രസംഗം നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ