ഞായറാഴ്‌ച, സെപ്റ്റംബർ 02, 2018
കാഞ്ഞഞ്ഞാട് : ജനതാദൾ (എസ് ) ദേശിയ നിർവാഹക സമിതി അംഗവും യുവജനതാദൾ (എസ്) ന്റെ മുൻ സംസ്ഥാന പ്രസിഡന്റും , റീജണൽ ട്രാൻസ്പോർട്ട് അതോററ്റി മെമ്പറും , കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ: നിസാർ അഹമ്മദ്ക്കയുടെ നിര്യാണത്തിൽ യുവ ജനതാദൾ (എസ് ) കാസർഗോഡ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യുവ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ് നൗഫൽ കാഞ്ഞങ്ങാട് , ജനറൽ സെക്രട്ടറി ഖാലിദ് കൊളവയൽ, ജനതാദൾ (എസ് ) ജില്ലാ ജനറൽ സെക്രട്ടറി ദിനേഷൻ മാസ്റ്റർ , അഡ്വ: അജയകുമാർ, അഡ്വ: കെഎം  ബഷിർ,ബാലകൃഷ്ണൻ,അബ്ദുൽ റഹിമാൻ ബാങ്കോട് , ഡോ: ഖാദർ  എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ