ഞായറാഴ്‌ച, സെപ്റ്റംബർ 02, 2018
കാസർഗോഡ്: തിരുവനന്തപുരം മാഗാലാപുരം മലബാർ എക്പ്രസിന്റെ സമയമാറ്റം കണ്ണൂർ ജില്ലയിൽ നിന്നും, തൃക്കരിപ്പൂർ, ചെറുവത്തൂർ ഭാഗങ്ങളിൽ നിന്നും കാസർഗോഡ് ജില്ലാ ആസ്ഥാനത്തും ,മഞ്ചേശ്വരം മേഖലകളിലും ജോലി നോക്കുന്ന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും യാത്രാ ദുഷ്കരമാക്കി.  മലബാർ എക്പ്രസിെന്റെ സമയം 40 മിനിറ്റോളം വൈകിപ്പിച്ച് പാസഞ്ചർ ട്രെയിനിന്റെ  പിന്നിലാക്കിയത് മൂലം രാവിലെ മവേലി എക്പ്രസിനും, ചെന്നൈ സൂപ്പർ ഫാസ്റ്റിനും ശേഷം മംഗലാപുരം ഭാഗത്തേക്ക് 2 മണിക്കൂറോളം ട്രെയിൻ ഇല്ലാത്ത അവസ്ഥയാണ്.ഇത് മൂലം കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഓഫീസ് സമയത്ത് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അത് പോലെ ആദ്യമെത്തുന്ന പാസഞ്ചർ വണ്ടി ബോഗികൾ വെട്ടിക്കുറച്ച് ചെറുവണ്ടിയായി ഓടുന്നത് മൂലം രണ്ട് ട്രെയിനുകളിലെ യാത്രക്കാരെ താങ്ങാനാവാതെ യാത്ര ദുരിതപൂർണ്ണമാക്കുന്നു,
യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മലബാർ എക്പ്രസിന്റെ സമയമാറ്റം പിൻവലിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കാര്യക്ഷമമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസി. ഒ.എം ഷഫിക്ക് അദ്ധ്യക്ഷം വഹിച്ചു.സ്റ്റേറ്റ് വൈസ്.പ്രസിഡന്റ് നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.അൻവർ ടി.കെ, നൗഫൽ നെക്രാജെ, ആസിയമ്മ ഇ.എ, സിയാദ് പി., സലിം ടി, അഷറഫലി ചേരങ്കൈ, മുസ്തഫ കെ. എ ,ഒ. എം ഷിഹാബുദ്ധീൻ, ഹംസത്ത്, മജീദ് കൊപ്പള  പ്രസംഗിച്ചു.ജന. സെക്രട്ടറി മുഹമ്മദലി ആയിറ്റി  സ്വഗതവും ട്രഷറർ അബ്ദുൽ റഹിമാൻ നെല്ലിക്കട്ട  നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ