തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2018
കാഞ്ഞങ്ങാട്: ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന് വേണ്ടി ഇഖ്ബാല്‍ നഗര്‍ കൂട്ടായ്മ നല്‍കുന്ന സൗണ്ട് സിസ്റ്റം സ്‌കൂള്‍ മാനേജ്‌മെന്റ് , പി ടി എ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡന്റ് സി കുഞ്ഞബ്ദുള്ള ഹാജി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിത കുമാരി എന്നിവര്‍ക്ക്  കുട്ടായ്മ കമ്മിറ്റി ഭാരാവഹികള്‍ കൈമാറി .
ചടങ്ങില്‍ എം ഹമീദ് ഹാജി , സുബൈര്‍ കെ എം കെ , വാര്‍ഡ് മെമ്പര്‍ കുഞ്ഞാമിന, പി ടി എ പ്രസിഡണ്ട് വി അബ്ദുള്‍റഹ്മാന്‍ , വൈസ് പ്രസിഡണ്ട് സി എച്ച് ഹംസ ,എ പി ഷെഫീഖ് , ബഷീര്‍ കാഞ്ഞങ്ങാട് , കുഞ്ഞുമോന്‍ ഇഖ്ബാല്‍ നഗര്‍ , ഗഫൂര്‍ സി പി , അബ്ദുല്ല കെ എം കെ , ഫഹദ് സി പി , മര്‍ഷാദ് സി പി എന്നിവര്‍ പങ്കെടുത്തു .സ്റ്റാഫ് സിക്രട്ടറി അസീസ് മാഷ് നന്ദി രേഖപ്പെടുത്തി . യതീംഖാന പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ അസംബ്ലി ഗ്രൗണ്ടിന് മേല്‍ക്കൂര പണിയാനുള്ള പ്രഖ്യാപനം പ്രസ്തുത മീറ്റിങ്ങില്‍ നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ