സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബ് നാളികേര ദിനം ആചരിച്ചു
ചിത്താരി: ഗ്രീൻ സ്റ്റാർ ക്ലബ്ബ് സൗത്ത് ചിത്താരിയുടെ ആഭിമുഖ്യത്തിൽ സെപ്‌തംബർ 2 ലോക നാളികേര ദിനത്തിന്റെ ഭാഗമായി തേങ്ങ പൊതിക്കൽ മൽസരം സംഘടിപ്പിച്ചു. പ്രസിഡന്റ ജംഷീദ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ജൈവകൃഷി കൊളവയൽ ക്ലസ്റ്റർ കൺവീനർ കൃഷ്‌ണൻ താനത്തിൻകാൽ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി ബക്കർ ഖാജ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു .ബഷീർ എം.കെ,ഉമ്പായി നോർത്ത് ചിത്താരി എന്നിവർ വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. മൽസരത്തിൽ ജുനൈദ് ചാപ്പയിൽ ഒന്നാം സ്ഥാനവും ഹസൈനാർ വി.പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുതുമ കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ ക്ലബ്ബ് ഭാരവാഹികളായ ഇജാസ്.ടി, അൻസാരി, മുസ്സമിൽ, മർസൂക്ക്,നൗഫൽ ,ഇർഷാദ് സി കെ എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ