ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2018
ഷാർജ : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂറും, പ്രാർത്ഥനാ സദസ്സും ഷാർജ റോളയിലെ തലശ്ശേരി റസ്റ്റോറന്റിൽ വെച്ച് നടന്നു.
പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകനുമായ ബഹുമാനപ്പെട്ട ഉസ്താദ് ഖലീലു റഹ്മാൻ അൽ ഖാശിഫി ആത്മീയ സദസ്സിന് നേതൃത്വം നൽകി. ആത്മ സംസ്കരണത്തിൽ ദിക്റുകളുടെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണെന്നും, അത് കൊണ്ട് തന്നെ പണ്ഡിത മഹത്തുക്കളും അല്ലാഹുവിന്റെ ഔലിയാക്കളും ദിക്റുകൾ മുറുകെ പിടിച്ചു ആത്മീയ ജീവിതം കെട്ടിപ്പടുത്തിയത് എന്നും കാഷിഫി  നസ്വീഹത് നൽകി. ദിക്റുകളും സ്വലാത്തുകളും അധികരിപ്പിച്ച് ആത്മീയ വിശുദ്ദിയുണ്ടാക്കാൻ തയ്യാറാകാനും അയൽവാസികളുടെയും കുടുംബത്തിന്റെയും  ക്ഷേമാ ഐശ്വര്യങ്ങളിൽ പങ്കെടുക്കാനും സാധിച്ചാൽ മാത്രമേ പാരത്രിക വിജയം നേടാനാകൂ എന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.   തുടർന്ന്  മജ്ലിസുന്നൂറും പ്രാർത്ഥനാ സദസ്സും നടന്നു. കേരളത്തിലെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും മരണപ്പെട്ടവർക്കും പ്രത്യേക പ്രാർത്ഥനയും നിർവ്വഹിക്കപ്പെട്ടു.
ഷാർജ കമ്മിറ്റി പ്രസിഡണ്ട്  എം എ നാസർ ബല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഉസ്താദ് ഖലീൽ റഹ്മാൻ  അൽ ഖാശിഫി ഉദ്ഘാടനം  ചെയ്തു.  മുഹമ്മദ്‌ കുഞ്ഞി കെ എച്ച്  , എംപി റാഷിദ്‌  അക്ബർ കെ, കുഞ്ഞാമദ് എംപി, ആരിഫ് എം പി, അസ്‌ലം എംപി എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി ഹാരിസ് എംപി സ്വാഗതവും മജീദ് കെ എച് നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ