ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2018
കാഞ്ഞങ്ങാട്: ഷാർജയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഷാർജ  അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ  പരേതനായ  ഹസ്സന്റെ  മകൻ മുഹമ്മദ് കുഞ്ഞി ( 45)  മരണപ്പെട്ടു. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ പിറകിൽനിന്ന് വന്ന കാറിടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ അടിയന്തിര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചൊവ്വാഴ്ച  രാത്രി ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാതാവ്: നഫീസയാണ് മാതാവ്. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്തിമ, ഫഹീമ ഷെറിൻ. സഹോദരങ്ങള്‍: ലത്തീഫ്, ഷാഹുല്‍, ഫൗസിയ, സുബൈദ. അബുദാബി കാസർകോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് പി കെ അഹമ്മദിന്റെ ഭാര്യ സഹോദരനാണ് മുഹമ്മദ് കുഞ്ഞി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ